കണ്ണൂർ: കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. കണ്ണൂർ ഡിസിസി ഓഫീസിലെ കെ. സുരേന്ദ്രൻ നഗറിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളന ത്തിന് തുടക്കമായത്. വൈകുന്നേരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു.
സമാപന സമ്മേളനം ഐഎൻടിയുസി ദേശീയ സമിതി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. സർവീസ് റൂൾ നടപ്പാക്കാതെയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ചും മുന്നോട്ടു പോകുന്ന തൊഴിലാളി വിരുദ്ധ സർക്കാരിന് വരുന്ന തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നല്കാൻ കേരളത്തിലെ തൊഴിലാളി സമൂഹം ഒരിങ്ങിക്കഴിഞ്ഞതായി തോമസ് പറഞ്ഞു.
ടി.എ. രാധാകൃഷ്ണൻ, കെ. ദേവദാസ്, സുധീഷ് മുണ്ടേരി, കെ.എൻ. ജയിംസ്, അടൂർ ജയപ്രസാദ്, വിജയൻ ഇളയിടം, സി. പവിത്രൻ, കെ.പി. മനോജ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ. സുധാകരൻ എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ പി. ഇന്ദിര തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.